16-kummanam
പന്തളത്ത് ഗരീബ് കല്യാൺ സമ്മേളനം ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പത്തനംതിട്ട : കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്കായി അൻപതിനായിരം കോടി രൂപ പ്രധാനമന്ത്രി നൽകുമ്പോൾ ഖജനാവ് കാലിയാക്കിയ മുഖ്യമന്ത്രി അയ്യായിരം കോടി വായ്പയായി കേന്ദ്രത്തോട് അഭ്യർത്ഥിക്കുകയാണെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. പന്തളത്ത് ഗരീബ് കല്യാൺ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ, അശോകൻ കുളനട, കെ. സോമൻ, അയിരൂർ പ്രദീപ്, പി ആർ ഷാജി ,​ ഐശ്വര്യ ജയചന്ദ്രൻ, കെ. ബിനുമോൻ, അജിത് പുല്ലാട്,കെ. ബിന്ദു, എം. ജി കൃഷ്ണകുമാർ, ബിന്ദു പ്രകാശ്, കെ വി പ്രഭ, ശ്യാം തട്ടയിൽ, ബിനോയ് മാത്യു, നിതിൻ ശിവ, രൂപേഷ് അടൂർ, പി എസ് കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.