 
പത്തനംതിട്ട : വീടിന് മുകളിൽ തെങ്ങ് വീണ് മേക്കോഴൂർ തകിടിയിൽ സന്തോഷിന്റെ മകൾ ആർദ്രയ്ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 5.35 നായിരുന്നു സംഭവം. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവിവരം മറ്റുള്ളവരെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു ആർദ്ര. തെങ്ങ് മേൽക്കൂരയിലേക്ക് വീണതോടെ ആർദ്രയുടെ തലയിലേക്ക് ഓടും പട്ടികയും വന്ന് വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. അപകടം നടന്നപ്പോൾ മാതാവ് അമ്പിളി സ്ഥലത്തില്ലായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് സന്തോഷ് പറഞ്ഞു.