bus
എം.സി.റോഡിലെ ഡിവൈഡർ ഇടിച്ചു തകർത്ത കെ.എസ്.ആർ.ടി.സി ബസ്

തിരുവല്ല: എം.സി.റോഡിലെ കുരിശു കവലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് ഡിവൈഡർ ഇടിച്ചുതകർത്തു. നഗരത്തിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. ചെങ്ങന്നൂരിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. റോഡിൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തിരുവല്ല പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.