കൊടുമൺ: ചന്ദനപ്പള്ളി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെയും സ്‌നേഹസ്പർശത്തിന്റെയും നേതൃത്വത്തിൽ വിദ്യാഭ്യാസ സഹായവും കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കൊടുമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുള്ളൂർ സുരേഷ് ഉദ്ഘടനം ചെയ്തു. സാമൂഹിക പ്രവർത്തകനും വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ സ്‌നേഹസ്പർശ കോർഡിനേറ്ററുമായ ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡന്റ് കുഞ്ഞുമോൻ, ജോയിച്ചായൻ അങ്ങാടിക്കൽ, പ്രസന്നൻ അങ്ങാടിക്കൽ, സാംകുട്ടി അടിമുറിയിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനയൻ ചന്ദനപ്പള്ളി, ഷൈജു മുല്ലശേരിൽ, ബൂത്ത് പ്രസിഡന്റ് സജി മേലേതിൽ, പൊന്നൂസ് സാമൂവൽ പുതുപ്പറമ്പിൽ, എബ്രഹാം സാമൂവൽ കോപ്പാറ, രാജു പുവണ്ണുവിളയിൽ എന്നിവർ പങ്കെടുത്തു.