 
പ്രമാടം : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്രമാടം പഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹനൻ വിഷയം അവതരിപ്പിച്ചു. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ റോബിൻ പീറ്റർ, ബ്ളോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന രാജൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.ഹരികൃഷ്ണൻ, രാജി.സി.ബാബു, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എൻ.പ്രകാശ്, പഞ്ചായത്ത് മെമ്പർമാരായ ആനന്ദവല്ലിയമ്മ, എം.കെ.മനോജ്, രാഗി സനൂപ്, തോമസ് ചെറിയാൻ, മിനി റെജി, കുഞ്ഞന്നാമ്മ, എം.വി.ഫിലിപ്പ്, കെ. ജയകൃഷ്ണൻ, പ്രസീതാ രഘു, നിഷാ മനോജ്, തങ്കമണി,വാഴവിള അച്യുതൻ നായർ, ലിജ ശിവപ്രകാശ് എന്നിവർ പ്രസംഗിച്ചു. കരട് പദ്ധതി രേഖയിൽ 14 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി. നിർദ്ദേശങ്ങൾ സ്വീകരിച്ചു. കൊവിഡ് കാലത്ത് വിലമതിക്കാനാവാത്ത സേവനം നടത്തിയ ആശാ പ്രവർത്തകർ, ഹെൽത്ത് ഇൻസ്‌പെക്ടർ, ഡി.സി.സി പ്രവർത്തകർ എന്നിവരെ ആദരിച്ചു.