 
കൊടുമൺ: കല്ലട ജലസേചന പദ്ധതിയുടെ അടൂർ ഡിസ്ട്രിബ്യൂഷനിൽപെട്ട അങ്ങാടിക്കൽ ഹൈസ്കൂൾ മരത്തിനാൽ ഭാഗത്തുകൂടി കടന്നു പോകുന്ന അക്കുഡേറ്റ് അപകടകരമായ നിലയിൽ. ഏകദേശം 300 മീറ്റർ നീളത്തിലും 50 മീറ്ററിൽ കൂടുതൽ ഉയരത്തിലും കടന്നുപോകുന്ന അക്കുഡേറ്റ് ആണ് പ്രദേശത്തുള്ളത്. 1961ലാണ് കല്ലട ഇറിഗേഷൻ പദ്ധതി കമ്മീഷൻ ചെയ്യപ്പെടുന്നത്. ജലസേചനം, ജല സ്രോതസുകളുടെ റീചാർജിംഗ്, കൃഷി എന്നീ ആവശ്യങ്ങൾക്കായി നിർമ്മിച്ച പദ്ധതി കൃത്യമായ അറ്റകുറ്റപ്പണി ഇല്ലാത്തതു മൂലം നാശത്തിന്റെ വക്കിലാണ്. കൊടുമൺ പഞ്ചായത്തിലെ എട്ടോളം വാർഡുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് വേനൽ കാലത്ത് പരിഹാരം കാണുന്നത് ഈ പദ്ധതി മൂലമാണ്. ഇപ്പോൾ കാടുകയറിയും തൂണുകളിലെ സിമന്റ് കാലപ്പഴക്കം കൊണ്ട് ഇളകി പോയി കമ്പികൾ ദ്രവിച്ചും കോൺക്രീറ്റ് പാളികൾ ഇളകിവീണും അപകടകരമായ നിലയിലാണ്. അക്കുഡേറ്റ് തകർന്നാൽ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും വൻ ദുരന്തമുണ്ടാകാം.
..........................
'' അക്കുഡേറ്റ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം. അല്ലാത്തപക്ഷം കർഷകരേയും പൊതുജനങ്ങളേയും അണിനിരത്തി ശക്തമായ സമരങ്ങൾ സംഘടിപ്പിക്കും. 
വി.ആർ. ജിതേഷ് കുമാർ
(പഞ്ചായത്തംഗം)