മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം തവണയും നൂറ്മേനി. 15 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. 2013 മുതൽ തുടച്ചയായി മുഴുവൻ വിദ്യാർത്ഥികളെയും വിജത്തിലെത്തിക്കാൻ അദ്ധ്യാപകർക്കായി. ചിട്ടയായ പഠന രീതിയും നൈറ്റ് ക്ലാസുകളുമാണ് വിജയത്തിന് വഴിതെളിച്ചെതെന്ന് പ്രധാന അദ്ധ്യാപിക അറിയിച്ചു.