1
.സെന്റ് മേരീസ് സ്ക്കൂൾ മതിലിനോട് ചേർന്ന് കിടക്കുന്ന തെരുവുനായ്ക്കൾ

അടൂർ : തെരുവുനായ്ക്കളുടെ ശല്യം കാരണം സ്കൂൾ വിദ്യാർത്ഥികൾ ഭീതിയിൽ . അടൂർ സെന്റ് മേരീസ് സ്കൂളിലെ കുട്ടികൾക്കാണ് നായ്ക്കളുടെ ശല്യം കാരണം വഴി യാത്ര ബുദ്ധിമുട്ടായത് . അടൂർ പാർത്ഥസാരഥി സെന്റ് മേരീസ് റോഡ്, കെ.എസ്.ആർ.ടി.സി ,സെന്റ് മേരീസ് റോഡുകളിലാണ് നായ് ശല്യം കൂടുതൽ. നായകളെ പേടിച്ചോടിയ കുട്ടികൾ വീണ് പരിക്കേറ്റ സംഭവങ്ങൾ നിരവധിയാണ്. സ്കൂൾ റോഡിൽ മിക്ക സമയങ്ങളിലും നായ്ക്കൾ കൂട്ടമായി റോഡിന്റെ മദ്ധ്യഭാഗങ്ങളിൽ കിടക്കുന്നത് കാൽനടയാത്രക്കാരെയും ,ഇരു ചക്ര വാഹന യാത്രക്കാരെയുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.