 
അടൂർ: ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റോഡരുകിൽ കാട് വളർന്ന് നിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ഏഴംകുളം ജംഗ്ഷന് സമീപത്താണ് റോഡിന്റെ ഒരു വശത്ത് കാട് വളർന്ന് നിൽക്കുന്നത്. വള്ളി പടർപ്പുകൾ റോഡിന്റെ ടാറിംഗ് ഭാഗത്തേക്ക് പടർന്ന് കയറിയതിനാൽ കാൽ നടയാത്ര ദുരിതമാണ്. റോഡിന്റെ വശങ്ങളിൽ കാടായതിനാൽ ടാറിംഗ് ഭാഗത്ത് കൂടിയാണ് കാൽനടയാത്രക്കാർ പോകുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകും. ഏറെ തിരക്കുള്ള റോഡാണിത്. റോഡരുകിലെ കാടുവെട്ടി തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. വാഹനത്തിൽ പോകുന്നവർ കാട്ടിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നുമുണ്ട്. അടിയന്തരമായി റോഡരുകിലെ കാട് തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.