
പത്തനംതിട്ട : അറുപത് വയസിന് മുകളിലുളളവർക്കുള്ള കരുതൽ ഡോസ് (മൂന്നാം ഡോസ്) കൊവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതിനുളള യജ്ഞം ജില്ലയിൽ ആരംഭിച്ചെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിത കുമാരി അറിയിച്ചു. 26 വരെയുളള തിങ്കൾ, ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിൽ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാസ്കിൻ ലഭിക്കും.
അറുപതു വയസ് പൂർത്തിയായ കൊവിഡ് രണ്ടാം ഡോസ് വാക്‌സിനേഷൻ എടുത്ത് ഒൻപതു മാസം കഴിഞ്ഞവർക്ക് മൂന്നാം ഡോസ് കരുതൽ ഡോസായി എടുക്കാം.