
പത്തനംതിട്ട : എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നടത്തിയ അതിക്രമത്തിലും രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കുവാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങളിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിനു മുൻമ്പിൽ ധർണ നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അറിയിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ധർണയിൽ പങ്കെടുക്കുവാനുള്ള ഭാരവാഹികളും പ്രധാന നേതാക്കളും പ്രവർത്തകരും രാവിലെ 10ന് മുമ്പായി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ എത്തിച്ചേരണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു.