 
ചെന്നീർക്കര : പഞ്ചായത്തിൽ സി.പി.എം വിട്ട് സി. പി .ഐ യിൽ ചേർന്നവർക്ക് സ്വീകരണം നൽകി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു ബിജു അലുംകുറ്റി അദ്ധ്യക്ഷത വഹിച്ചു . വി.കെ പുരുഷോത്തമൻ പിള്ള, സി.പി.ഐ മണ്ഡലം സെകട്ടറി അബ്ദുൽ ഷുക്കൂർ, എം. ജെ. ജയസിംഗ് , എം. അയ്യൂബ്, സാബു കണ്ണങ്കര, തോമസ് , യേശുദാസ്, സി.സി ഗോപാലകൃഷ്ണൻ, ഗീതാ സദാശിവൻ, സനിലാ സുനിൽ, ബിജുകുമാർ, രാജീവ് ഓമല്ലൂർ എന്നിവർ പ്രസംഗിച്ചു.