തിരുവല്ല: നഗരസഭാ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ കാലുമാറ്റത്തിലൂടെ കുതിരക്കച്ചവടം നടത്തിയ എൽ.ഡി.എഫ് നടപടി അപലനീയവും അധാർമ്മികവുമാണെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലു തോമസ്, കേരളാ കോൺഗ്രസ് സ്‌റ്റേറ്റ് അഡ്വൈസർ അഡ്വ.വറുഗീസ് മാമ്മൻ എന്നിവർ പ്രസ്താവിച്ചു. യു.ഡി.എഫിൽ നിന്നും കൂറുമാറിയ ശാന്തമ്മ വർഗീസിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഉടൻ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.