 
തിരുവല്ല: യു.ഡി.എഫ് തിരുവല്ല നഗരസഭ പിടിക്കാൻ ബി.ജെ.പിക്കാരന്റെ പിന്തുണ നേടിയതിന് മാപ്പ് പറയണമെന്ന് സി.പി.എം തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി. വർഗീയ കക്ഷിയുടെയും പിന്തുണയ്ക്ക് എൽ.ഡി.എഫ് പോയില്ല. എൽ.ഡി.എഫ് ചേർന്ന് നയപരിപാടി ആവിഷ്കരിച്ച് നഗരസഭയുടെ മുഖച്ഛായ മാറ്റും. സാധാരണക്കാരിയായ വീട്ടമ്മയായ ചെയർപേഴ്സൺ അതിന് നേതൃത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.