പത്തനംതിട്ട : തിരുവല്ല നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് യു. ഡി. എഫ്. സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്ത ബി.ജെ.പി കൗൺസിലർ രാഹുൽ ബിജുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ. സൂരജ് അറിയിച്ചു.