
പത്തനംതിട്ട : ബി.ജെ.പി ജില്ലയിലെ നിശ്ചയിക്കപ്പെട്ട ബൂത്തുകളിലെ പ്രവർത്തക ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ന്യൂനപക്ഷ മോർച്ച സംസ്ഥാനജനറൽ സെക്രട്ടറി ബിജു മാത്യു,കോട്ടയം ജില്ലാ സെൽ കോർഡിനേറ്റർ കെ.ആർ.സോജി തുടങ്ങിയവർ സംസാരിച്ചു.