ഇലിപ്പക്കുളം: വള്ളികുന്നം പ്ലാവിള വീട്ടിൽ പരേതനായ രാജേന്ദ്രക്കുറുപ്പിന്റെ ഭാര്യ ജയശ്രീ ദേവി (അമ്പിളി -52) നിര്യാതയായി. താമരക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പബ്ലിക് നഴ്‌സായിരുന്നു. ചൂനാട്ട് തട്ടാനപ്പള്ളിൽ പരേതനായ വാസുദേവൻ പിള്ളയുടെയും ദേവകിയമ്മയുടെയും മകളാണ്. മക്കൾ : രാജേഷ് കുമാർ, മേഘാ ലക്ഷ്മി. സഹോദരി: വിജയശ്രീ. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10 ന് വള്ളികുന്നത്തെ വീട്ടുവളപ്പിൽ.