മല്ലപ്പള്ളി: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനു നേരെ അക്രമം നടത്തിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. ആൽഫിൻ, ജോയേഷ് എന്നിവരാണ് പിടിയിലായത് . ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഓഫീസിനുനേരെ ആക്രമണം ഉണ്ടായതും ജനാലയുടെ ചില്ലുകൾ തകർന്നതും. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.