sammelanam
സി.പി.ഐ തിരുവല്ല മണ്ഡലം പ്രതിനിധി സമ്മേളനം സി.ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അപ്പർകുട്ടനാട്ടിലെ കാർഷിക മേഖലയുടെ ഉന്നമനത്തിനായി വികസന ഏജൻസി രൂപവത്കരിക്കണമെന്ന് സി.പി.ഐ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ.പി.ജയൻ, സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായെ അഡ്വ.കെ.ജി.രതീഷ് കുമാർ, കെ.എസ്. അരുൺ മണ്ണടി, ജിജി ജോർജ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി പി.എസ്.റെജിയെ തിരഞ്ഞെടുത്തു. പ്രേംജിത് പരുമല, മനു മോഹനൻ, തങ്കമണി വാസുദേവൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറി പി.ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.