cleaning
സേവാഭാരതിയുടെ നേതൃത്വത്തിൽ കണ്ണാട്ടുകുഴി തോട് ശുചീകരിക്കുന്നു

തിരുവല്ല: പെരിങ്ങര പാലത്തിന്റെ പരിസരത്ത് അടിഞ്ഞുകൂടിയ ചപ്പുചവറുകളും മാലിന്യങ്ങളും സേവാഭാരതി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ശുചിയാക്കി. പെരിങ്ങര, കണ്ണാട്ടുകുഴി തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും, മുള,വാഴ,വലിയ തടികൾ എന്നിവ അടിഞ്ഞുകൂടി തോടിന്റെ നീരൊഴുക്ക് തടസപ്പെട്ട നിലയിലായിരുന്നു. തോടിനെ ശുചീകരിക്കുന്ന പ്രവർത്തികൾക്കാണ് തുടക്കം കുറിച്ചത്. പത്താം വാർഡ് മെമ്പർ സനില കുമാരി, രാഷ്ട്രീയ സ്വയംസേവക സംഘം നിരണം സംഘചാലക് ബി.മഹേഷ് കുമാർ, പെരിങ്ങര മണ്ഡൽ കാര്യവാഹ്, എസ്.അഭിലാഷ്, സൂരജ്, ബാലശങ്കർ, ജിത്തു, കൃഷ്ണ മുരളി, അനീഷ് ചന്ദ്രൻ, പുരുഷൻ, മഹേഷ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.