തിരുവല്ല: പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെ 2022 ഖരീഫ് സീസണിലേക്കുള്ള വിജ്ഞാപനമായി. നെല്ലും വാഴയും മരച്ചീനിയുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. ബ്ലോക്ക്, പഞ്ചായത്ത് എന്നിവ അടിസ്ഥാനമാക്കി സർക്കാർ സമർപ്പിക്കുന്ന വിളവിന്റെ ഡേറ്റ അനുസരിച്ചും, വെള്ളക്കെട്ട്, ആലിപ്പഴമഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ മൂലമുണ്ടാകുന്ന തീപിടിത്തം, മേഘവിസ്ഫോടനം എന്നിവ മൂലമുള്ള വ്യക്തിഗത വിളനാശങ്ങൾക്കും പദ്ധതിയുടെ മാനദണ്ഡമനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും. ഓരോ വിളയുടെ ഇൻഷുറൻസ് തുകയും പ്രീമിയും നിരക്കും വ്യത്യസ്തമായിരിക്കും. ജൂലായ് 31 നാണ് പദ്ധതിയിൽ ചേരേണ്ട അവസാന തീയതി. www.pmfby.gov.in എന്ന സൈറ്റിലൂടെ കർഷകർക്ക് ഓൺലൈനായും ഡിജിറ്റൽ സേവനകേന്ദ്രങ്ങൾ വഴിയും ഇൻഷുറൻസ് ബ്രോക്കർ പ്രതിനിധികൾ, മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ വഴിയും പദ്ധതിയിൽ ചേരാം. കൃഷിഭവനുകളിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും. അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയുടെ റീജണൽ ഓഫീസ് ഫോൺ: 0471-2334493.