തിരുവല്ല: പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം, തിരുവല്ല സെക്ഷന്റെ പരിധിയിൽ ടി.കെ. റോഡിലെ ഓടയുടെ സ്ളാബുകൾ നീക്കിമാറ്റി വൃത്തിയാക്കുന്ന പ്രവർത്തികൾ തുടങ്ങുന്നതിനാൽ എസ്.സി.എസ് ജംഗ്ഷൻ മുതൽ വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഇന്നു മുതൽ 30 വരെ ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ അനുബന്ധ പാതകൾ സ്വീകരിക്കേണ്ടതാണെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.