അടൂർ: പ്രവാചകനിന്ദക്കെതിരെ ഏഴംകുളം, പറക്കോട്, അടൂർ മുസ്ലിം ജമാഅത്തുകളുടെ നേതൃത്വത്തിൽ അടൂരിൽ പ്രതിഷേധ റാലിയും യോഗവും നടത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അടൂർ ജുമാമസ്ജിദിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ സമാപിച്ചു. ഏഴംകുളം ജമാഅത്ത് പ്രസിഡന്റ് ഫിറോസ് ഉദ്ഘാടനം ചെയ്തു. അടൂർ ടൗൺ ജുമാ മസ്ജിദ് ഇമാം.പി.എം.അബ്ദുറഹിം മൗലവി പ്രാർഥന നടത്തി. അടൂർ ഇമാം സൈനുദീൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഏഴംകുളം ഇമാം യൂസുഫ് ഖാസിമി, പറക്കോട് ഇമാം സലിം മൗലവി, അടൂർ ജമാഅത്ത് പ്രസിഡന്റ് സലാഹുദീൻ കുരുന്താനത്ത്, സെക്രട്ടറി അൻസാരി, ഏഴംകുളം ജമാഅത്ത് സെക്രട്ടറി അൽത്താഫ്, പറക്കോട് ജമാഅത്ത് പ്രസിഡന്റ് ഷാൻ, സെക്രട്ടറി രാജാകരിം എന്നിവർ സംസാരിച്ചു.