t

തുമ്പമൺ: തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ നടൻ തോമ്പിൽ രാജശേഖരനെ അനുമോദിക്കുന്നു. ഇന്ന് വൈകിട്ട് 4.30 ന് നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ രാജൻ, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. വി. ബി. സുജിത്ത്, പു. ക. സ. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അനിൽ പനങ്ങാട് തുടങ്ങിയവർ പങ്കെടുക്കും.