18-dr-ms-sunil
ഡോ.എം. എസ്. സുനിൽ ഭവനരഹിതരായവർക്ക് പണിതു നൽകുന്ന 248 മത് സ്‌നേഹഭവനത്തിന്റെ താക്കോൽ ദാനചടങ്ങ് ചലച്ചിത്ര സംവിധായകനും സ്‌ക്രി്ര്രപ് റൈറ്ററുമായ പ്രൊഫ . കവിയൂർ ശിവപ്രസാദ് നിർവഹിക്കുന്നു.

പത്തനംതിട്ട: സാമൂഹികപ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്ക് പണിതു നൽകുന്ന 248 -ാമത് സ്‌നേഹഭവനം കവിയൂർ കോട്ടൂർ പനങ്ങായിൽ സുജ ബിനോയിക്ക് നൽകി. ഫ്‌ളോറിഡയിലെ തോമസിന്റെ സഹായത്തോടെയാണ് വീട് നൽകിയത്. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ പ്രൊഫ . കവിയൂർ ശിവപ്രസാദ് നിർവഹിച്ചു. പ്രോജക്ട് മാനേജർ കെ.പി. ജയലാൽ., ആനന്ദൻ. കെ., സുമ സുരേഷ്., സുനിത അഭിലാഷ് എന്നിവർ പ്രസംഗിച്ചു.