പത്തനംതിട്ട: ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ് ഒഫ് അക്രെഡിറ്റേഷന്റെ അംഗീകാരം ലഭിച്ചു. . വാഷിങ്ടൺ അക്കോർഡ് പ്രകാരമുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ലഭിച്ചത് . കോളേജിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ എൻജിനീയറിംഗ് മേഖലയിൽ തൊഴിൽ ലഭിക്കുന്നതിനും ഉപരി പഠനത്തിന് വിദേശ യൂണിവേഴ്‌സിറ്റികളിൽ പ്രവേശനം ലഭിക്കുന്നതിനും ഈ അക്രഡിറ്റേഷൻ പ്രയോജനപ്പെടും . കോളേജിലെ അദ്ധ്യാപനം , പാഠ്യേതര പരിപാടികൾ , റിസർച്ച് , കൺസൾട്ടൻസി , പ്ലേസ്‌മെന്റ്‌സ് തുടങ്ങിയവ എൻ. ബി .എ യുടെ വിദഗ്ദ്ധ സമിതി പരിശോധിച്ചാണ് അക്രഡിറ്റേഷൻ നൽകിയത് . വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ഷാജൻ കുര്യാക്കോസ് , ജോസ്‌ തോമസ്, പ്രവീൺ മാത്യു എന്നിവർ പങ്കെടുത്തു.