interview

പത്തനംതിട്ട : സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് ഇമേജിംഗ് ടെക്‌നോളജി (സിഡിറ്റ്) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിദിനം 650 രൂപ നിരക്കിൽ കാഷ്വൽ ലേബർമാരെ നിയമിക്കുന്നു. പത്താംക്ലാസ് പാസായതും ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വാക്ക് ഇൻ ഇന്റർവ്യൂ സിഡിറ്റ് മെയിൻ കാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ നടക്കും. താൽപര്യമുളളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം 28ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0471 2380910, 2380912.