edu

പത്തനംതിട്ട : സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് , സി.ബി.എസ്‌.സി, ഐ.സി.എസ്‌.സി അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in എന്ന വെബ്‌പോർട്ടലിലൂടെ ഓൺലൈനായി 30 നകം ലഭ്യമാക്കേണ്ടതാണ്. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ ഇ ഗ്രാൻഡ്‌സ് പോർട്ടലിലും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ 0474 2914417.