കോന്നി: റീസർവേയിലെ അപാകത പരിഹരിക്കുക,കൂടുതൽ സർവേ ജീവനക്കാരെ നിയമിക്കുക, റീസർവേക്ക് ശേഷം ഭൂമിയുടെ കാര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്ക അകറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അരുവാപ്പുലം വില്ലേജ് ഓഫീസ് പടിക്കൽ സി.പി.ഐ സമരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.ആർ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കൂടൽ മണ്ഡലം സെക്രട്ടറി സി.കെ.അശോകൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബി.രാജേന്ദ്രപിള്ള, സന്തോഷ് കൊല്ലൻപടി, മങ്ങാട് സുരേന്ദ്രൻ, സുഭാഷ് കുമാർ, എസ്.അജിത്ത്, പ്രമീള, അമ്പിളി, സുനിൽ,രാജു മത്തായി എന്നിവർ സംസാരിച്ചു.