 
പത്തനംതിട്ട: അടൂരിൽ ആരംഭിച്ച മീമി ഫിഷ് സ്റ്റോർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നാപ്പുഴ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ കുമാരി, പഞ്ചായത്തംഗങ്ങളായ മറിയാമ്മ തരകൻ, രാജേഷ് അമ്പാടി, എൽസി ബെന്നി, തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെയും ഐ.സി.എ.ആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയുടെയും സഹകരണത്തോടെയാണ് പദ്ധതി. .