അരുവാപ്പുലം : റീസർവേയിലെ അപാകത പരിഹരിക്കുക, കൂടുതൽ സർവേ ജീവനക്കാരെ നിയമിക്കുക, റീസർവേയ്ക്ക് ശേഷം ഭൂമിയുടെ കാര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്ക അകറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അരുവാപ്പുലം വില്ലേജ് ഓഫീസ് പടിക്കൽ സി.പി.ഐ പ്രതിഷേധ സമരം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം പി. ആർ.ഗോപിനാഥൻ, കൂടൽ മണ്ഡലം സെക്രട്ടറി സി.കെ.അശോകൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബി.രാജേന്ദ്രപിള്ള, സന്തോഷ് കൊല്ലൻപടി, മങ്ങാട് സരേന്ദ്രൻ,സുഭാഷ് കുമാർ,എസ്.അജിത്ത്,പ്രമീള,അമ്പിളി, സുനിൽ,രാജ്യ മത്തായി, അരുവാപ്പുലം എൽ.സി.അംഗങ്ങൾ തുടങ്ങിയവർ എൽ.ആർ.ഡെപ്യൂട്ടി തഹസീൽദാർ, ഹെഡ്ക്വാർട്ടേഴ്‌സ തഹസീൽദാർ എന്നിവരുമായി ചർച്ച നടത്തി. പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാമെന്ന് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.