പന്തളം : വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന തുമ്പമൺ മുട്ടം കോളനിയിൽ ലാൽ ഭവനിൽ എസ് .സുജിത്ത് ലാൽ, മുളമ്പുഴ ലക്ഷ്മി നിവാസിൽ എസ് .വിധു എന്നിവർക്ക് കടയ്ക്കാട് മഹൽ കമ്മിറ്റി ചികിത്സാ ധനസഹായം നൽകി.
കടയ്ക്കാട് മുസ്ലിം ജുമാ മസ്ജിദ് പ്രസിഡന്റ് എസ്. മുഹമ്മദ് ഷുഐബ് തുക കൈമാറി .സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ അബ്ദുൽ മജീദ് കോട്ടവീട്, ജോ. സെക്രട്ടറി അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു.