 
റാന്നി: നിർമ്മാണത്തിലെ അപാകത മൂലം സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച നടപ്പാതയുടെ വശം പൊളിഞ്ഞു. റാന്നി എം.എസ് സ്‌കൂളിനും പോസ്റ്റ് ഓഫീസിനും ഇടയിലായാണ് ഇത്തരത്തിൽ നടപ്പാതയുടെ വശം ഇടിഞ്ഞു മാറിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ നടപ്പാതയിൽ അപാകതകൾ സംഭവിച്ചിട്ടുണ്ട്.