bike
സെക്യൂരിറ്റി ജീവനക്കാർ ഉപേക്ഷിക്കപ്പെടതെന്നു കരുതി പൊലീസിനെ ഏൽപ്പിച്ച ഡോക്ടറുടെ ബൈക്ക്

ചെങ്ങന്നൂർ: കല്ലിശേരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ബൈക്ക് ആശുപത്രി ജീവനക്കാർ ഉപേക്ഷിക്കപ്പെട്ടതാണെന്നു കരുതി പൊലീസിൽ ഏൽപ്പിച്ചു. കെ.എൽ 23 എ 5065 ഹീറോ ഹോണ്ട ബൈക്ക് കഴിഞ്ഞ 12ന് ഞായറാഴ്ച മുതലാണ് ആശുപത്രിക്ക് സമീപം കണ്ടത്. സെക്യൂരിറ്റി ജീവനക്കാർ മാർഗതടസം ഉണ്ടാകാതിരിക്കാൻ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റിവച്ചു. അഞ്ചു ദിവസമായിട്ടും ബൈക്ക് എടുക്കുവാൻ ആരും വരാതിരുന്നതിനെ തുടർന്നാണ് സെക്യൂരിറ്റി ഇന്നലെ ചെങ്ങന്നൂർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതേ ആശുപത്രിയിലെ ഡോക്ടറായ ചവറ സ്വദേശി ആദർശിന്റെതാണ് ബൈക്ക് എന്ന് കണ്ടെത്തിയത്. വീട്ടിൽ നിന്നും കാറിൽ ആശുപത്രിയിലേക്ക് വരുന്ന ഡോക്ടർ ചെറിയ യാത്രയ്ക്ക് ഉപയോഗിച്ചു വന്ന ബൈക്കായിരുന്നു ഇത്. ബൈക്ക് കാണാതെ വന്നതിനെ തുടർന്ന് പൊലീസിൽ പരാതി കൊടുക്കാനിരുന്ന സമയത്താണ് പൊലീസ് ഡോക്ടറെ വിളിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് ഡോക്ടർക്ക് വാഹനം തിരിച്ചു നൽകി.