പത്തനംതിട്ട: കാരുണ്യ ഐ ഹോസ്പിറ്റലിന്റെയും ബി. ജെ. പി. പ്രമാടം ഏരിയാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര രോഗ നിർണയവും നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ജില്ലാ അന്ധതാ നിവാരണ സമിതിയുടെ സഹായത്തോടെ സൗജന്യ ശസ്ത്രക്രിയ നടത്തും. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് കേന്ദ്ര/കേരള സർക്കാരുകളുടെ Ayushman Bharath/KASP പദ്ധതിപ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അങ്ങനെയുള്ള രോഗികൾക്ക് തിമിരശസ്ത്രക്രിയയും ഞരമ്പ് സംബന്ധമായ (റെറ്റിന) രോഗത്തിനുള്ള ചികിത്സയും കാരുണ്യ ഹോസ്പിറ്റലിൽ ലഭിക്കും.