കോന്നി: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാഡ് നിർമ്മാണപുരോഗതി കെ.യു.ജനീഷ് കുമാറിന്റെയും, കെ.എസ്.ആർ.ടി.സി ജനറൽ മാനേജരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. ഡിപ്പോ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. 1.45 കോടിയുടെ യാഡ് നിർമ്മാണ പ്രവർത്തനമാണ് നടന്നു വരുന്നത്. റോഡ് നിർമ്മാണം ഉൾപ്പടെയുള്ള ഇതര പ്രവർത്തനങ്ങൾക്കായി 50ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഡിപ്പോ നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുന്നതിന് ആവശ്യമായ അനുബന്ധ നിർമ്മാണത്തിനായി 50ലക്ഷം കൂടി അനുവദിച്ചു നല്കുമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു. യാഡ് നിർമ്മാണപുരോഗതി എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു വിലയിരുത്തി. കെ.എസ്.ആർ.ടി.സി ജനറൽ മാനേജർ പി.സന്തോഷ് കുമാർ, കെ.എസ്.ആർ.ടി.സി കോന്നി ബസ് സ്റ്റേഷൻ ഇൻ ചാർജ് എസ്.മധു, കെ.എസ്.ആർ.ടി.സി സിവിൽ എൻജിനീയറിംഗ് അസിസ്റ്റന്റ് എൻജിനീയർ ആർ.രാകേഷ്, എച്ച്.എൽ.എൽ അസിസ്റ്റന്റ് എൻജിനീയർ അജിത്ത് എന്നിവർ പങ്കെടുത്തു.