1
കോൺഗ്രസ് പ്രതിഷേധ ദിനം കുന്നന്താനം നടക്കലിൽ ജോസഫ് പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പളളി : സിൽവർ ലൈൻ ഡി.പി.ആർ സംസ്ഥാന സർക്കാർ അംഗീകരിച്ചതിന്റെ രണ്ടാം വാർഷിക ദിനത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാനുള്ള കെ - റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനമനുസരിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടക്കൽ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ദിനാചരണം കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ അരുൺ ബാബു, സമര സമിതി രക്ഷാധികാരി പി.എസ്.വിജയൻ, ജോസഫ് വെള്ളിയാംകുന്നത്ത്, പഞ്ചായത്ത് മെമ്പർ വി.ജെ.റെജി,റിജോ മാമൻ, അനിൽ അമ്പാടി, ടി.എസ്‌.ഏബ്രഹാം, ജെയ്‌സ് ജോർജ്, സുധർമ്മ ദേവി, രാധ എസ്.നായർ, അലക്സ് വർക്കി,ജോസ് വടക്കൻ പറമ്പിൽ, പ്രസന്ന കുമാർ,അലക്സാണ്ടർ വടക്കൻ പറമ്പിൽ, ജെയിംസ് കാക്കനാട്ട്, ടി.എം.മാത്യു.തുടർന്ന് ഡി.പി.ആറിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.