തിരുവല്ല: സ്വർണക്കള്ളക്കടത്ത് കേസ് ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷിക്കുക, പൊലീസ് മർദ്ദനങ്ങളിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആർ.എസ്.പി തിരുവല്ല ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ഡി.ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ജി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി.മധുസൂദനൻ പിള്ള അദ്ധൃക്ഷത വഹിച്ചു. പി.പ്രേംജിത്ത് ശർമ്മ, കെ.എം.മോഹനചന്ദ്രൻ, കെ.പി.സുധീർ, എസ്.നാരായണസ്വാമി, സീ.കെ.ബാലകൃഷ്ണൻ പിള്ള, എം.കെ.രവി, കൃഷ്ണൻകുട്ടി, പി.രവി, ശിവശങ്കരൻ നായർ, സജി, ജിത്തു, ശശിധരൻനായർ എന്നിവർ പ്രസംഗിച്ചു.