അരീക്കര: അരീക്കര പോസ്റ്റ് ഓഫീസിന്റെയും മാവേലിക്കര പോസ്റ്റൽ ഡിവിഷന്റെയും ആഭിമുഖ്യത്തിൽ 21ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ അരീക്കര ശ്രീനാരായണ ഗ്രന്ഥശാലയിൽ ആധാർ സേവന മേള നടക്കും. ജനന തീയതി, മേൽവിലാസം, മൊബൈൽ നമ്പർ, തുടങ്ങിയവയുടെ തിരുത്തലുകൾ, ആധാറിലെ ഫോട്ടോ മാറ്റൽ, പോസ്റ്റ് ഓഫീസ് സേവനങ്ങൾ എന്നിവ ലഭിക്കും.