intuc

തിരുവല്ല: സി.പി.എം അക്രമരാഷ്ട്രീയത്തിനും കെ.പി.സി.സി. ഓഫീസിൽ അതിക്രമം കാട്ടിയതിലും പ്രതിഷേധിച്ച് ഐ.എൻ.ടി.യു സി യുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി. ഐ.എൻ.ടി യു.സി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ടി.സി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് പി.വർഗീസ്, യൂണിയൻ നേതാക്കളായ രതീഷ് ആർ, ജയിംസ്, പ്രകാശ്, പ്രശാന്ത്, ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു.