 
വള്ളിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴമുട്ടം ഈസ്റ്റ് പാറപ്പാട്ട് വീട്ടിൽ ഗോപി. ആർ. (79) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് താഴൂർ കുരിശുംമൂടിന് സമീപം വീട്ടിലേക്ക് പോകുമ്പോൾ കാറിടിച്ചാണ് പരിക്കേറ്രത്. അപകടത്തിന് ശേഷം കാർ നിറുത്താതെ പോയി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: ലളിത, ഗീത. മരുമക്കൾ: ശശി, രാജൻ.