ചെറുകോൽ പഞ്ചായത്തിലെ രണ്ടാംവാർഡിൽ തീയിച്ച് നശിപ്പിച്ച മിനി എം. സി. എഫ്.
ചെറുകോൽ: പഞ്ചായത്ത് രണ്ടാം വാർഡിൽ ഹരിത കർമ്മ സേന ശേഖരിക്കുന്ന അജൈവ പാഴവസ്തുക്കൾ സൂക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന മിനി എം.സി.എഫ് അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പൊലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് അറിയിച്ചു.