റാന്നി: റാന്നി ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്ന കൃഷിഭവനുകളിൽ പിഎം കിസാൻ പദ്ധതിയിൽ അംഗമായിട്ടുള്ള കർഷകർ തങ്ങളുടെ കൃഷി ഭൂമിയുടെ വിവരങ്ങൾ എയിംസ് പോർട്ടലിൽ ചേർക്കേണ്ടതാണ്. ഇതിനായി ഭൂമിയുടെ കരം തീർത്ത രസീത് , ആധാർ കാർഡുമായി ബന്ധപ്പെട്ട മൊബൈൽ ഫോണും സഹിതം അക്ഷയകേന്ദ്രങ്ങൾ, ജനസേവ കേന്ദ്രങ്ങൾ എന്നിവ മുഖേനയോ സ്വന്തമായോ 30ന് മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.