samaram
എ .ഐ. വൈ. എഫ്. ഹെഡ്‌പോസ്റ്റാഫീസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ ബാരിക്കേഡ് മറിഞ്ഞ് കിടക്കുന്നു

പത്തനംതിട്ട: അഗ്നിപഥിനെതിരെ എ .ഐ. വൈ. എഫ്. ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ നടന്ന പത്തനംതിട്ട ഹെഡ്‌ പോസ്റ്റ് ഒാഫീസ് മാർച്ചിൽ സംഘർഷം. കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. കെ .എ. പിയിലെ അജിൽ , ഡിവൈ. എസ്. പി ഓഫീസിലെ അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. റോഡിൽ സ്ഥാപിച്ച ബാരിക്കേഡ് സമരക്കാർ തള്ളിയിട്ടു. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനിടയിൽ ആരോ പൊലീസിന് നേർക്ക് കല്ലെറിയുകയായിരുന്നു. കൊടികെട്ടിയ കമ്പുകളും എറിഞ്ഞതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി. സി. പി .ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം അരുൺ കെ. എസ്. മണ്ണടി മാർച്ച് ഉദ്ഘാടനം ചെയ്തു എ .ഐ. വൈ .എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ആർ. ജയൻ, ശ്രീനാദേവികുഞ്ഞമ്മ തുടങ്ങിയവർ പ്രസംഗിച്ചു.