കോന്നി: പബ്ലിക് ലൈബ്രറിയുടെയും തുല്യതാ പഠനകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വായന പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും ഇന്ന് രാവിലെ 10 കോന്നി ഗവ എൽ.പി സ്കൂളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് സലിൽ വയലത്തല അദ്ധ്യക്ഷത വഹിക്കും. പേരൂർ സുനിൽ, എൻ.അനിൽകുമാർ, ശശികല എസ്.കുമാർ, ഹേമലത.എ, എൻ.എസ്. മുരളിമോഹൻ,എസ്. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിക്കും.