plus-one

പത്തനംതിട്ട : എസ്.എസ്.എൽ.സി പാസായ കുട്ടികൾക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന പേടി വേണ്ട. തുടർപഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ജില്ലയിലുണ്ട്. ആഗ്രഹിക്കുന്ന വിഷയം ഭൂരിഭാഗം കുട്ടികൾക്കും പഠിക്കാൻ കഴിയുമോയെന്ന ആശങ്ക മാത്രമേ നിലവിലുള്ളു.

ആകെ 14,781 പ്ലസ് വൺ സീറ്റുകളാണ് ജില്ലയിലുള്ളത്. മെറിറ്റ്, സ്‌പോർട്‌സ് ക്വാട്ട, മാനേജ്‌മെന്റ്, അൺ എയ്ഡഡ് തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പടെയാണിത്. 10,525 പേർ പരീക്ഷ എഴുതിയതിൽ 10,437പേർ ജില്ലയിൽ ഉന്നത പഠനത്തിന് അർഹതനേടി. ഇതിൽ 5442 ആൺകുട്ടികളും 4995 പെൺകുട്ടികളുമുണ്ട്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചിരുന്നെങ്കിലും സീറ്റ് അധികമായി ജില്ലയ്ക്കുണ്ട്. നിലവിൽ 4344 സീറ്റുകൾ ജില്ലയിൽ അധികമായുണ്ട്. പത്തനംതിട്ടയിൽ 96 ഹയർ സെക്കൻഡറി സ്കൂളുകളുണ്ട്. ഗവൺമെന്റ് 32, എയ്ഡഡ് 44, അൺ എയ്ഡഡ് 15, സ്പെഷൽ രണ്ട്, റസിഡൻഷ്യൽ ഒന്ന്, ടെക്നിക്കൽ രണ്ട് എന്നിങ്ങനെ സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം നേടാം.

ആകെയുള്ള സീറ്റുകൾ

ഗവൺമെന്റ് : 4150

എയ്ഡഡ് : 8750

അൺ എയ്ഡഡ് : 1881

ആകെ : 14,781

ജില്ലാ തല ബാച്ചുകൾ

ഗവൺമെന്റ്

സയൻസ് : 42

ഹ്യൂമാനിറ്റീസ് : 14

കൊമേഴ്സ് : 27

ആകെ : 83

എയ്ഡഡ്

സയൻസ് : 99

ഹ്യൂമാനിറ്റീസ് : 32

കൊമേഴ്സ് : 44

ആകെ : 175

അൺഎയ്ഡഡ്

സയൻസ് : 32

ഹ്യൂമാനിറ്റീസ് : 2

കൊമേഴ്സ് : 6

ആകെ : 40

സയൻസ് : 173

ഹ്യൂമാനിറ്റീസ് : 48

കൊമേഴ്സ് : 77

ആകെ : 298