19-adarsh-adithya-vinod
ആദർശ് വിനോദ്,​ ആദിത്യ വിനോദ്

ഓമല്ലൂർ: ആര്യ ഭാരതി ഹൈസ്‌കൂളിൽ എട്ടാം ക്‌ളാസ് മുതൽ പഠിച്ചുവന്ന ആദർശ് വിനോദ്, ആദിത്യ വിനോദ് എന്നീ ഇരട്ടക്കുട്ടികൾ എസ്. എസ്. എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് നേടിയിട്ടുള്ള ഈ കുട്ടികൾ തുമ്പമൺ താഴം മല്ലിക ഭവനത്തിൽ വിനോദ് കുമാറിന്റെയും (മസ്‌ക്കറ്റ് ) സഹകരണ വകുപ്പ് റാന്നി ഓഫീസിലെ ഓഡിറ്ററായ മഞ്ജുഷയുടേയും മക്കളാണ്.