sndp
ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയനും എറണാകുളം മുക്തിഭവന്‍ കൗണ്‍സിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് ക്ലാസ്സുകളുടെ ഉദ്ഘാടനം യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി നിര്‍വ്വഹിക്കുന്നു. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം, യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ എസ്.ദേവരാജന്‍, അനില്‍ കണ്ണാടി, മോഹനന്‍ കൊഴുവല്ലൂര്‍, ഡോ.അനൂപ് വൈക്കം, കെ.ആര്‍.മോഹനന്‍ എന്നിവര്‍ സമീപം.

ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ് ക്ലാസുകൾ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്.കമ്മിറ്റി അംഗം അനിൽ കണ്ണാടി അദ്ധ്യക്ഷത വഹിച്ചു. ഡോ.അനൂപ് വൈക്കം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, സെക്രട്ടറി റീന അനിൽ, കോഡിനേറ്റർ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ്, സൈബർ സേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, ധർമ്മസേന കോഡിനേറ്റർ വിജിൻരാജ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ മോഹനൻ കൊഴുവല്ലൂർ സ്വാഗതവും കെ.ആർ.മോഹനൻ നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് 4ന് സമാപിക്കും. സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിക്കും.