photo
അനീഷ്‌ സി.ജി

തിരുവല്ല: കുറ്റൂരിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ മണിമലയാറ്റിൽ കണ്ടെത്തി. കുറ്റൂർ ചോഴിയംപാറയിൽ പരേതനായ ടി.കെ. ഗോപാലന്റെ മകൻ അനീഷ്‌ സി.ജി (34) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് കാണാതായ അനീഷിനെ മണിമലയാറ്റിലെ തെങ്ങേലി വാണിയം കടവിലാണ് കണ്ടെത്തിയത്. തിരുവല്ല ഫയർഫോഴ്സ് ഓഫീസർ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ മൃതദേഹം കരയ്ക്കെത്തിച്ചത്. തിരുവല്ല പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പൊട്ടന്മല പൊതുശ്‌മശാനത്തിൽ. അവിവാഹിതനാണ്. മാതാവ്: ആലിസ്. സഹോദരൻ: അഭിലാഷ് സി.ജി.