പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ അബ്രഹാം ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡെൽവിൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മിഥുൻ എം.കേശ്, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അജ്മൽ ബഷീർ, ജില്ലാ കമ്മിറ്റി അംഗം സ്നേഹ, ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി അമൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.